ഇമ്മാനുവൽ സിൽക്സിൽ വെഡ്ഡിംഗ് വൈബ്സിന് തുടക്കമായി

ഇമ്മാനുവൽ സിൽക്സിൽ വെഡ്ഡിംഗ് വൈബ്സിന് തുടക്കമായി



 കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ വെഡ്ഡിംഗ് വൈബ്സിനു തുടക്കം കുറിച്ചു. വെഡ്ഡിംഗ് പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ഏറ്റവും ട്രെന്റി വിവാഹ വസ്ത്രങ്ങളും ഒരുക്കിയാണ് ഇമ്മാനുവൽ സിൽക്സ് വെഡ്ഡിംഗ് വൈബ്സിനു തയ്യാറെടുത്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഏറ്റവും മികവാർന്ന വർണ്ണങ്ങളിൽ തന്നെ അണിഞ്ഞൊരുങ്ങുവാനും വിവാഹ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുവാനും മംഗല്യ നാളുകൾക്ക് വർണ്ണ വസ്ത്രങ്ങൾ കൊണ്ട് സ്വർഗീയ പരിവേഷം സൃഷ്ടിക്കുവാനും ഇമ്മാനുവൽ സിൽക്സ് ഒരുക്കു കയാണ് വെഡ്ഡിംഗ് വൈബ്സ് ഫെസ്റ്റിവൽ ഓഫ് വെഡ്ഡിംഗ്സ്. മറ്റെവിടെയും ലഭിക്കാത്ത ഷോപ്പിംഗ് ആനന്ദമാണ് ഇമ്മാനുവൽ സിൽക്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള പട്ടിന്റെ മികവിനെ സമന്വയിപ്പിച്ച് ഫാഷന്റെയും പാരമ്പര്യത്തിന്റെയും പുതുതരംഗം നമ്മുടെ ആഘോഷങ്ങളിൽ കൊണ്ടെത്തിക്കുകയാണ് വെഡ്ഡിംഗ് വൈബ്സിലൂടെ. ധർമാവരം, പാഷ്മിന സിൽക്സ്, ചന്ദേരി, കാഞ്ചീപുരം,  ടസർ സിൽക്സ്, ആറണി, സേലം എന്നിവിടങ്ങളിലെ സാരികളുടെ അപൂർവ്വ ശേഖരം. ലഹങ്ക, ലാച്ചകൾ എന്നിവയുടെ ഏറ്റവും പുതിയ ട്രെൻഡുകൾ. ഗൗണുകൾക്ക് മാത്രമുള്ള വെറൈറ്റി കളക്ഷൻസ്. ബ്രാൻഡുകളുടെ സംഗമമായ ജെന്റ്സ് വെയർ വിഭാഗം. കുട്ടികൾക്കായി ഏറ്റവും പുതിയ വസ്ത്രങ്ങളുടെ ഫാഷൻ കലവറ എന്നിവയെല്ലാം ഈ വെഡ്ഡിംഗ് വൈബ്‌സിന്റെ പ്രത്യേകതയാണ്. ഇതോടൊപ്പം നിരവധി ഓഫറുകളും ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ടി.വി, മിക്സർ ഗ്രൈൻഡർ, വാഷിംഗ് മെഷീൻ തുടങ്ങിയവയും മാസത്തിലുള്ള നറുക്കെടുപ്പിലൂടെ വെഡ്ഡിംങ് പർച്ചേസ് ഫ്രീയായി നൽകുന്ന ഓഫറുകളും ഈ വെഡ്ഡിംഗ് വൈബ്സിൽ ഒരുക്കിയിരിക്കുന്നു. വെഡ്ഡിംഗ് വൈബ്സിന്റെ ഔപചാരിക ഉദ്ഘാടനം രാമനും ഖദീജയും സിനിമയിലെ നായികയായ അപർണ ഹരി നിർവഹിച്ചു. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി.പി. ഫൈസൽ,

 ടി.പി.സക്കറിയ, പി. ആർ. ഒ. മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ ഓണം സെയിലിന്റെ ഭാഗമായുള്ള ഡയമണ്ട് നെക് ലസിന്റെ നറുക്കെടുപ്പും നടന്നു.  നറുക്കെടുപ്പിൽ കൂപ്പൺ നമ്പർ 23129  കാഞ്ഞങ്ങാട് സ്വദേശിനി രാജേശ്വരി സമ്മാനാർഹയായി.


Post a Comment

0 Comments