ഈമാനിക വളർച്ചയ്ക്ക് ഹൃദയ വിശുദ്ധി വേണം:ജിഫ്രി തങ്ങൾ

ഈമാനിക വളർച്ചയ്ക്ക് ഹൃദയ വിശുദ്ധി വേണം:ജിഫ്രി തങ്ങൾ



കാഞ്ഞങ്ങാട്: ഈമാനിൻ്റെ വളർച്ചയ്ക്ക് ഹൃദയവിശുദ്ധി അനിവാര്യമാണെന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആത്മാവിനെ ശുദ്ധീകരിച്ച് കൊണ്ടാണ് അംബിയാക്കളും ഔലിയാക്കളും പ്രബോധന രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുട്ടുന്തല മഖാം ഉറൂസിൻ്റെ ആറാം ദിനത്തെ മത പ്രഭാഷണ വേദി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

     സ്വാലിഹായ അമലുകൾ വർദ്ധിപ്പിച്ച് കൊണ്ടും ശാരീരികാരോഗ്യം  പരിഗണിച്ചു കൊണ്ടും ഈമാനിൻ്റെ വളർച്ചയ്ക്ക് ശ്രമം നടത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

    ജമാഅത്ത് പ്രസിഡണ്ട് സൺലൈറ്റ് അബ്ദുൽ റഹിമാൻ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുട്ടുന്തല ജമാഅത്ത് ഷാർജ കമ്മറ്റി പ്രതിനിധി അഫ്സൽ ഇബ്രാഹിം സ്വാഗതം പറഞ്ഞു. തുടർന്ന് നൗഷാദ് ബാഖവി മതപ്രഭാഷണം നടത്തി.

Post a Comment

0 Comments