ചൊവ്വാഴ്ച, ഡിസംബർ 10, 2024


കാഞ്ഞങ്ങാട് : അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കുക.ജനങ്ങളെ കൊള്ളയടിക്കുന്ന ഇടത് സർക്കാരിനെതിരെ

അജാനൂർ പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. 

 മടിയൻ ജങ്ഷൻ നിന്നും ആരംഭിച്ച പ്രകടനം സൗത്ത് ചിത്താരി 

KSEB ഓഫീസ്  പരിസരത്ത് സമാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്‌,ഹമീദ് ചേരെക്കാടത്ത്,കുഞ്ഞബ്ദുള്ള കൊളവയൽ,കെ.എം.മുഹമ്മദ് കുഞ്ഞി,ഹസൈനാർ മുക്കൂട്,മുഹമ്മദ് കുഞ്ഞി കപ്പണക്കാൽ,പി.കരീം,ശംസുദ്ധീൻ മാട്ടുമ്മൽ,നദീർ കൊത്തിക്കാൽ,ജംഷീദ് കുന്നുമ്മൽ,സി.കെ.ഇർഷാദ്,ബഷീർ മാട്ടുമ്മൽ,ഇബ്രാഹീം ആവിക്കൽ,ഷീബാ ഉമർ,സി.കുഞ്ഞാമിന,ഹാജറാ സലാം,ഷക്കീല ബദറുദ്ധീൻ,സി.ബി.നൗഫൽ,കുഞ്ഞബ്ദുള്ള ഹാജി പാലായി,ശുക്കൂർ പള്ളിക്കാടത്ത്,കെ.കെ.അബ്ദുള്ള ഹാജി,പി.അബൂബക്കർ ഹാജി,സി.കെ.ഷറഫു,ഫൈസൽ ചിത്താരി,പി.എച്ച്.അയ്യൂബ്,സി.പി.റഹ്മാൻ,ബഷീർ മുക്കൂട്,അഹമ്മദ് കപ്പണക്കാൽ തുടങ്ങിയവർ സംസാരിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ