ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക്

ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക്




ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക് സമ്മാനിക്കും. ഈ വര്‍ഷത്തെ ഡല്‍ഹി പൂരത്തിന്റെ ഭാഗമായി നടത്തുന്ന ദേശീയ-അന്തര്‍ദേശീയ വാദ്യമഹോത്സവത്തിന്റെ വേദിയില്‍ വെച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഡിസംബര്‍ 22ന് ഡല്‍ഹി കേരള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍, പ്രശസ്ത വാദ്യകലാകാരന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞമാസം നീലേശ്വരം പൗരാവലിയും ശിഷ്യന്‍മാരും ചേര്‍ന്ന് നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments