ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുന്നു; ഡി എ പി എൽ കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കൺവെൻഷൻ

ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുന്നു; ഡി എ പി എൽ കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കൺവെൻഷൻ




കാഞ്ഞങ്ങാട്:സമൂഹത്തിൽ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുന്നു. മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തി നീതി നിഷേധവും, ക്ഷേമ പെൻഷൻ, ആശ്വാസകിരണം, താൽക്കാലിക ജീവനക്കാരുടെ നിയമനം തുടങ്ങി സർവ്വമേഖലകളിലും നീണ്ട 9 വർഷമായി ഭിന്ന ശേഷിക്കാർ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് ഇതിനെതിരെ ശക്തമായ നിയമ സമരപരിപാടിയിലേക്ക് നീങ്ങേണ്ടതായ സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന് ഡിഫൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ)  കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കൺവെൻഷൻ നടത്തി.


ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും മാറ്റിക്കൊണ്ട് ഭിന്നശേഷി ക്ഷേമ പെൻഷനാക്കി മാറ്റി

നിയമം അനുശാസിക്കുന്ന RPWD ആക്ട് പ്രകാരം   25 ശതമാനം വർദ്ധനവോടുകൂടി മാസം മാസം വിതരണം ചെയ്യുക,

ആശ്വാസകിരണം സഹായ തുക വർദ്ധിപ്പിച്ചുകൊണ്ട് മുഴുവൻ അപേക്ഷകർക്കും സഹായം അനുവദിക്കുകയും കുടിശ്ശിക തീർത്തും നൽകുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഡി എ പി എൽ  കാഞ്ഞങ്ങാട് മണ്ഡലം അവകാശസംരക്ഷണകൺവെൻഷൻസർക്കാറിനോട് ആവശ്യപ്പെട്ടു 


ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വൺഫോർ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു, ഡി എ പി എൽ ജില്ലാ സെക്രട്ടറി ബേബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, മുഹമ്മദലി കൊളവയൽ  സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം പി ജാഫർ മുഖ്യപ്രഭാഷണം നടത്തി,

ഡി എ പി എൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ

അവകാശ സംരക്ഷണ പ്രസംഗം നടത്തി

കർഷകസംഘം ജില്ലാ സെക്രട്ടറി പാലാട്ട്  ഇബ്രാഹിം നെ ചടങ്ങിൽ വെച്ച് ആദരിച്ചു, ഷാഹിദ റഷിദ് കുണിയ പി പി 

നസീമാ ടീച്ചർ അനുസ്മരണ പ്രസംഗം നടത്തി ,

ജാതിയിൽ ഹസൈനാർ , പാലാട്ട് ഇബ്രാഹിം

ഷീബ ഉമ്മർ ,സി കുഞ്ഞാമിന,ഹാജറ സലാം 

തുടങ്ങിയവർ സംസാരിച്ചു


മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ  പുതിയ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു 

പ്രസിഡൻ്റ്  അബ്ദുല്ല പടന്നക്കാട്,ജനറൽ സെക്രട്ടറി മുഹമ്മദലി കാഞ്ഞങ്ങാട്,ട്രഷറർ റഹീം ഒടയഞ്ചാൽ,വൈസ് പ്രസിഡണ്ട്മാർ 

റിയാസ് ആറങ്ങാടി,

ഫാത്തിമ കോടോം ബേളൂർ, ഇക്ബാൽ പുല്ലൂർ,കബീർ ചിത്താരി ,തുടങ്ങിയവരാണ് 

Post a Comment

0 Comments