കാഞ്ഞങ്ങാട് : പൊലീസിൻെറ വ്യാപക പരിശോധനയിൽ നൂറോളം ഇരുചക്ര വാഹനങ്ങൾ പിടിയിൽ. നിരവധി കുട്ടി ഡ്രൈവർമാർ കുടുങ്ങി. മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടന്ന വാഹന പരിശോധനയിലാണ് ട്രാഫിക് നിയമം ലംഘിച്ച ബൈക്കുകളും സ്കൂട്ടികളും പിടികൂടിയത്. രാജപുരത്ത് രണ്ട് കുട്ടി ഡ്രൈവർമാരെ പിടികൂടി രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. ഇഖ്ബാൽ സ്കൂളിന് സമീപം സ്കൂട്ടർ ഓടിക്കുന്നതിനിടെ 17 കാരനെ പിടികൂടി മാതാവിനെതിരെ കേസെടുത്തു. നീലേശ്വരം, വെള്ളരിക്കുണ്ട്, ചന്തേര , മേൽ പ്പറമ്പ , ചന്തേര , അമ്പലത്തറ, കാസർകോട്, കുമ്പള, ചിറ്റാരിക്കാൽ, ബേഡകം പൊലീസ് നിരവധി വാഹനങ്ങൾകസ്റ്റഡിയിലെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ