കാഞ്ഞങ്ങാട്:ജില്ലാശുപത്രി ബ്ലഡ് ബാങ്കിൽ രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ചെറുവത്തൂർ, നീലേശ്വരം, എളേരി, കാഞ്ഞങ്ങാട്, പനത്തടി ബ്ലോക്കിലെ പ്രവര്‍ത്തകരാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി രക്തം നൽകിയത്.രക്തദാനം ചെയ്ത് മെഗാ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഗിനീഷ്, കെ. മായ, കെ. ശ്രീരാഗ്,
കെ. ഷിബിൻ എന്നിവർ നേതൃത്വം നല്‍കി.ജില്ലാശുപത്രിയിലെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും രക്ത ബാങ്കുകളില്‍ നിലവില്‍ പ്രതിമാസം 3 വീതം ക്യാമ്പുകളിലായി മുന്നൂറോളം യൂണിറ്റ് രക്തം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും രക്തത്തിന്‍റെ ആവശ്യമേറുകയും ചെയ്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.വരും ദിവസങ്ങളിലും ക്യാമ്പ് തുടരും.
0 Comments