സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ് എടുക്കാൻ 600 രൂപ ഷെയർ ഇടാത്ത യുവാവിനെ സുഹൃത്തുക്കൾ വീട് കയറി ആക്രമിച്ചു

സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ് എടുക്കാൻ 600 രൂപ ഷെയർ ഇടാത്ത യുവാവിനെ സുഹൃത്തുക്കൾ വീട് കയറി ആക്രമിച്ചു



വിവാഹത്തിന് ഡ്രസ് കോഡ് എടുക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് യുവാവിന്റെ വീട് കയറി ആക്രമിച്ചെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ട് വാഹനങ്ങളും തകർത്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.


വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ആരോപണം. ഡ്രസ് കോഡ് എടുക്കുന്നതിനായി 600 രൂപ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാതിൽ തകർത്ത് അകത്തു കടക്കാനാണ് അക്രമിസംഘം ആദ്യം ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്നവർ ഇത് ചെറുത്തതോടെ വാഹനങ്ങൾ അടിച്ചു തകർത്തെന്ന് മൻസൂർ പറഞ്ഞു.

ഡ്രസ് കോഡ് എടുക്കുന്നതിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് മൻസൂറും സുഹൃത്തുക്കളും തമ്മിൽ നേരത്തെ വാക്ക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് 15 അം​ഗ സംഘം വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് സൂചന. മാരക ആയുധങ്ങളുമായാണ് അക്രമി സംഘം എത്തിയതെന്ന് മൻസൂർ പറഞ്ഞു.

Post a Comment

0 Comments