ബേക്കൽ ബീച്ച് കാർണിവലിന്റെ ഭാഗമായി ബേക്കൽ ഫോർട് സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ്പനുവദിച്ച് ദക്ഷിണ റെയിൽവേ. 30 വരെ മങ്ങലാപുരം ഭാഗത്തേക്ക് 16159 താംബരം - മംഗളുരു സെൻട്രൽ എഗ്മോർ എക്സ്പ്രസിന് വൈകിട്ട് 5.32 നും 31 വരെ 16650 നാഗർ കോവിൽ ജങ്ഷൻ - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസി ന് രാത്രി 7.46നുമാണ് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചത്.
0 Comments