വിസ്മയ കാഴ്ചകളുമായി ബേക്കൽ ബീച്ച് കാർണ്ണിവലിലെ തെരുവ് കലാപ്രകടനങ്ങൾ

വിസ്മയ കാഴ്ചകളുമായി ബേക്കൽ ബീച്ച് കാർണ്ണിവലിലെ തെരുവ് കലാപ്രകടനങ്ങൾ




ബേക്കൽ: ബേക്കൽ ബീച്ച് കാർണ്ണിവലിലെ തെരുവ് കലാപ്രകടനങ്ങൾ സന്ദർശകർക്ക് വിസ്മയമാവുന്നു.ഭൂപേന്ദ്ര ബഡ്‌സിയുടെ നേതൃത്വത്തിലുള്ള മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയ്ഫുൾ ഇവൻ്റ് ആൻ്റ് എൻ്റർടെയിൻ്റ്മെൻ്റ് എന്ന സ്ഥാപനത്തിലെ കലാകാരന്മാരാണ് ഡിസംമ്പർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് കാർണ്ണിവലിൽ  സന്ദർശകരുടെ മനം കവർന്ന് കലാ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.


കൈ കൊണ്ടുള്ള പ്രകടനം നടത്തുന്ന ജഗ്ളർ, ഉയരം കുറഞ്ഞ ഡ്വാർഫ്, സ്വർണ്ണ നിറമുള്ള ഗോൾഡ് മാൻ, കണ്ണാടിയുടെ വസ്ത്രം ധരിച്ച മിറർ മാൻ, തീ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ഫയർമാൻ, 12 അടി ഉയരമുള്ള സ്റ്റിൽട് വാക്കർ, മിമി ആർട്ടിസ്റ്റ് എന്നീ കലാപ്രകടനങ്ങൾ മാഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിമാൻ, അസിം, ലിങ്കൺ, അർമാൻ, ഷാരൂഖ്, സിദ്ധാർത്ഥ്, ഹുസൈൻ,എന്നിവരാണ് കാണികളുടെ മനം കവർന്ന് പ്രകകടനങ്ങൾ കാഴ്ചവെക്കുന്നത് .

Post a Comment

0 Comments