കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ചിത്താരി സി എച്ച് അഹ്മദ് അഷ്റഫ് മൗലവിയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് ഒരു ദശാബ്ദത്തോളം കാലം പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നൽകിയ നേതൃത്വം വളരെ പ്രചോദനകരമായിരുന്നു എന്നും അദ്ദേഹത്തിൻറെ മത സാമൂഹിക രംഗത്ത് നിർവഹിച്ചിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് സി കുഞ്ഞാഹമ്മദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ എം കെ അബൂബക്കർ ഹാജി, വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ അസീസ് മങ്കയം, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, പി കെ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ ബി കുട്ടി ഹാജി, സെക്രട്ടറിമാരായ ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, കെ കെ അബ്ദുറഹ്മാൻ പാണത്തൂർ, താജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.
0 Comments