കാഞ്ഞങ്ങാട് : കാർ മതിലിനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടോം ഉദയപുരം പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷഫീഖ് 31 ആണ് മരിച്ചത്. ഉദയപുരം ക്ലബിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിനിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.15 മണിയോടെയാണ് അപകടം. നാട്ടുകാർ പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉദയപുരത്തിനും സ്വന്തം വീടിനുമിടയിലുള്ള റോഡിലാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉമ്മ: ജമീല, ഭാര്യ : അൻസീറ ഏക മകൾ : ശസ്ന, സഹോദരങ്ങൾ : സിദ്ദീഖ്, അലി, ഷരീഫ്, റഹ്മത്ത്. ഖബറടക്കം : കൊട്ടോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments