കാസർഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഫീദ് അഹമ്മദിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട ആധാർ കാർഡും പണവും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ച് പ്രസ് ക്ലബ് ജംഗ്ഷനിലെ ധനലക്ഷ്മി ഇലക്ട്രോണിക്സ് ഉടമ ജഗൻ സിംഗ് മാതൃകയായി. ഓൺലൈൻ ഡെലിവറി ചെയ്യുന്ന സമയത്ത് മുഫീദ് അഹമ്മദിന്റെ കയ്യിൽ നിന്നും പേഴ്സ് കളഞ്ഞുപോയത് വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത്. രാത്രി തന്നെ വീണ സ്ഥലത്ത് തിരയുകയും കിട്ടാത്ത വിഷമത്തിൽ വീട്ടിൽ എത്തിയപ്പോൾ പേഴ്സിൽ തന്റെ ആധാർ കാർഡും നമ്പറും ഉള്ളതുകൊണ്ട് ജഗൻ സിംഗ് വിളിച്ചു ഇന്ന് രാവിലെ പ്രസ്റ്റീജ് സെന്ററിന്റെ അടുത്തെത്തി കൈമാറുകയായിരുന്നു. ന്യൂയർ ആയതിനാൽ ജഗൻ സിംഗ് അദ്ദേഹത്തിന്റെ ഫ്രണ്ട്സിന്റെ വീട്ടിലേക്ക് ( നേതാജി റോഡ്) അടുക്കത്ത് ബയലിലേക്ക് എത്തുന്ന സമയത്ത് വണ്ടി പാർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന് അത് കിട്ടുകയും അഹമ്മദ് മുഫീദിനെ അറിയിക്കുകയും ചെയ്തു. പ്രസ്റ്റീജ് സെന്റർ കൂട്ടായ്മ വൈസ് പ്രസിഡണ്ട് ആണ് ജഗൻ സിംഗ്. കമ്മിറ്റി പ്രസിഡണ്ട് നാസർ എസ് എം ലീൻ. സെക്രട്ടറി സമീർ ആമസോണിക്സ് ട്രഷറർ രമേഷ് കൽപ്പക. ഹരി സിംഗ്, കെബീർ വെറൈറ്റി കഫെ തുടങ്ങിയവർ തിരിച്ചേൽപ്പിക്കുമ്പോൾ ഉണ്ടായിരുന്നു. കമ്മിറ്റി ഭാരവാഹികൾ ജഗൻ സിംഗിനെ പ്രശംസിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ