ബൽഗാവി: മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ കഷണങ്ങളായി വെട്ടിനുറുക്കി പറമ്പിലെറിഞ്ഞു. കർണാടക ബൽഗാവി ജില്ലയിലെ ചിക്കോഡിക്കടുത്ത ഉമ്രാണിഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണു സംഭവം. ഉമ്രാണിയിലെ ശ്രീമന്ത് ഇറ്റ് നാലാ(30)ണു കൊല്ലപ്പെട്ടത്. താനുമായി ശാരീരിക ബന്ധത്തിനു ഭാര്യ വിസമ്മതിച്ചപ്പോഴാണു മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പറയുന്നു. ഇതു കണ്ട ശ്രീമന്തിൻ്റെ ഭാര്യ സാവിത്രി (25) അയാളെ കല്ലു കൊണ്ടു തലക്കിടിച്ചു കൊന്ന ശേഷം രണ്ടായി വെട്ടിമുറിച്ചു. കഷണങ്ങളാക്കിയ മൃതദേഹം ഒരു ബാരലിൽ ഇട്ടു. ബാരൽ ഉരുട്ടി പറമ്പിലെത്തിച്ചു മൃതദേഹം അവിടെ ഉപേക്ഷിച്ചു. മടങ്ങി വീട്ടിലെത്തിയ സാവിത്രി വീട്ടിലും സംഭവസ്ഥലത്തും തളം കെട്ടിനിന്ന ചോര കഴുകി വൃത്തിയാക്കി. ചോര പുരണ്ട വസ്ത്രങ്ങളും പുതപ്പും മറ്റു ചുട്ടു ചാരം കമ്പോസ്റ്റ് കുഴിയിൽ ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെ വീപ്പക്കുള്ളിൽ വെട്ടി മുറിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടതായി നാട്ടിൽ പ്രചരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സാവിത്രിയെ ചോദ്യം ചെയ്തെങ്കിലും ആദ്യം അവർ നിഷേധിച്ചു. ഒടുവിൽ എല്ലാം പൊലീസിനോടു തുറന്നു പറഞ്ഞു. കുറ്റം സമ്മതിച്ചു. മദ്യപാനിയായ ഭർത്താവ് ദിവസവും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു പതിവായി തന്നെ മർദ്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം ഒരു ബൈക്ക് വാങ്ങണമെന്നുപറഞ്ഞ് പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ സാവിത്രിയുടെ പേരിലുള്ള കിടപ്പാടം വിൽക്കാൻ നിർബന്ധിച്ചു. കുട്ടികളുമായി താൻ എങ്ങോട്ടു പോകണമെന്നാരാഞ്ഞപ്പോൾ മർദ്ദിച്ചു. എങ്കിൽ മറ്റേതെങ്കിലും പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിട്ടു പണമുണ്ടാക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ അവശയായി നിലത്തുവീണ താനുമായി ശാരീരികബന്ധത്തിനു ശ്രമിച്ചു. അതിനു വിസമ്മതിച്ചപ്പോഴാണു അയാൾ മകൾക്കു നേരെ അടുത്തതെന്നു സാവിത്രി പൊലീസിനോടു കരഞ്ഞു പറഞ്ഞു. തൻ്റെ കുഞ്ഞുങ്ങളെ തോക്കാൻ ആരുമില്ലെന്നും അവർ അനാഥരാണെന്നും അവരെ സംരക്ഷിക്കണമെന്നും സാവിത്രി പൊലീസിനോടു യാചിച്ചു. പൊലീസ് സാവിത്രിയെ അറസ്റ്റ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ