കൊച്ചി : നടി ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത്. ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോയതിന് ശേഷം അറസ്റ്റ് ചെയ്യാൻ സാധ്യതയെന്നാണ് സൂചന. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് ഇതിന്റെ അന്വേഷണ ചുമതല.
0 Comments