നാളെ മാണിക്കോത്ത് മഡിയനിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വൻ വിജയമാക്കുക; കേരള മുസ്ലിം ജമാഅത്ത്

നാളെ മാണിക്കോത്ത് മഡിയനിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വൻ വിജയമാക്കുക; കേരള മുസ്ലിം ജമാഅത്ത്



കാഞ്ഞങ്ങാട് : മത നവീകരണ വാദികൾക്കെതിരെ  ജനുവരി 10 വെള്ളിയാഴ്ച്ചവൈകുന്നേരം 5 മണിക്ക് കേരള മുസ്ലിം ജമാഅത്ത് മാണിക്കോത്ത് മഡിയനിൽ സംഘടിപ്പിക്കുന്ന ആദർ സമ്മേളനം വൻ വിജയമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്.. എസ് വൈ എസ്  .അജാനൂർ സർക്കിൾ. ആഹ്വാനം ചെയ്തു.

 പ്രവാചകർ (സ) യും അനുചരന്മാരും ഇമാമീങ്ങളും സച്ചരിതരായ മുൻഗാമികളും  കാണിച്ചുതന്ന ഇസ്ലാമിന്റെ മഹത്തായ പാരമ്പര്യത്തിന്റെ കടക്കൽ കത്തി വെക്കുകയാണ്  മതനവീകരണ വാദികൾ ചെയ്തു പോന്നിട്ടുള്ളത്  .

മത നവീകരണ പ്രസ്ഥാനങ്ങളുടെ    പൊയ്മുഖം തുറന്ന് കാണിച്ച് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിദ്ദീഖ് സഖാഫി അരിയൂർ  പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതൻമാരും സദാത്തീങ്ങളും സന്നിഹിതരാകുന്ന മഹത്തായ പരിപാടി വൻവിജയമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് അജാനൂർ സർക്കിൾ നേതാക്കൾ ആഹ്വാനം ചെയ്തു.

പ്രസിഡന്റ്  അജാനൂർ സർക്കിൾ പ്രസിഡണ്ട് രിഫായി അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷതയിൽ സൗത്ത് ചിത്താരി സ്വാന്തനം ഓഫീസിൽ ചേർന്ന യോഗത്തിൽ  അബ്ദുൽ അസീസ് അടുക്കും ഉദ്ഘാടനം ചെയ്തു.  ശിഹാബുദ്ദീൻഅഹ്സനി, അബ്ദുറഹ്മാൻ.Ak., ഫിറോസ് കൊട്ടിലങ്ങാട്, ഇബ്രാഹിം സഖാഫി, സുബൈർ പടന്നക്കാട്, അബൂബക്കർ കൊളവയൽ, റഷീദ് മുട്ടുന്തല, അബ്ദുറഹ്മാൻ സി എച്ച്, സിദ്ധീഖ്.എന്നിവർ പങ്കെടുത്തു. റൗഫ് മാണിക്കോത്ത് നന്ദി പറഞ്ഞു.

Post a Comment

0 Comments