വീട്ടുകാര്‍ ഉറൂസിനു പോയ സമയത്ത് വീട് കുത്തിത്തുറന്നു കവര്‍ച്ച

വീട്ടുകാര്‍ ഉറൂസിനു പോയ സമയത്ത് വീട് കുത്തിത്തുറന്നു കവര്‍ച്ച




മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, കടമ്പാറില്‍ വീടു കുത്തിത്തുറന്നു കവര്‍ച്ച. ചാടിപ്പടുപ്പിലെ കെ. ഇബ്രാഹിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും വീടു പൂട്ടി കടമ്പാര്‍ ഉറൂസിനു പോയതായിരുന്നു. 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന കവര്‍ച്ചക്കാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ കൈക്കലാക്കിയാണ് മടങ്ങിയത്. അലമാരയിലെ തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.

ഇബ്രാഹിമിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments