ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഖൽബിലെ ബേക്കൽ'-ഹാപ്പിനെസ് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഖൽബിലെ ബേക്കൽ'-ഹാപ്പിനെസ് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു



ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൽ വെച്ച് ജനുവരി 24,25,26 തീയ്യതികളിലായി ജില്ലാ പഞ്ചായത്ത് സംഘാടിപ്പിപ്പിക്കുന്ന 'ഖൽബിലെ ബേക്കൽ'-ഹാപ്പിനെസ് ഫെസ്റ്റ് -2025 സംഘാടന സമിതി ഓഫീസ് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉൽഘാടനം ചെയ്തു.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ,ഒൺലൈൻ രജിസ്ട്രേഷൻ ഉൽഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കുമാരൻ, ചാറ്റ് ബോട്ട് ഉൽഘാടനം ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് എന്നിവർ നിർവ്വഹിച്ചു.


ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച റൈസിംഗ് കാസറഗോഡ് നിക്ഷേപക സംഗമത്തിൻ്റെ മൂന്നാം പതിപ്പായി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രവാസി നിക്ഷേപക സംഗമം ,ടൂറിസം സംരഭകത്വ സെമിനാറുകൾ , ടൂർ ഓപ്പറേറ്റർമാർക്കുള്ള പരിശീലന ക്ലാസുകൾ,പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഡിബേറ്റും പരിശീലന പരിപാടിയും, ജില്ലയിലെ സംസ്ഥാന കലോത്സവ വിജയികൾക്കുള്ള അനുമോദനവും കലാപരിപാടികളും, സംഗീത വിരുന്ന് എന്നിവയും സംഘടിപ്പിക്കും.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത എസ് നായർ, എം.മനു, ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ധീക്ക്, കമലാക്ഷി, ജാസ്മിൻ കബീർ പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗം സൂരജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത്, മധു മുതിയക്കാൽ, കെ.കെ.അബ്ദുൽ ലത്തീഫ്, അനസ് മുസ്തഫ,ശിവദാസ് കിനേരി,സൈഫുദ്ദീൻ, കളനാട് ,ഷൗക്കത്ത് പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments