തിങ്കളാഴ്‌ച, ജനുവരി 13, 2025




കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കുമ്പള, ഷിറിയ മുട്ടത്ത് കാറപകടത്തിൽ കാഞ്ഞങ്ങാട് കൊവ്വൽ പള്ളി സ്വദേശിനി നഫീസ (60) മരണപ്പെട്ടു. അപകടത്തിൽ ഇവരുടെ മക്കൾക്കും മരുമകൾക്കും കുട്ടികൾക്കു മടക്കം ആറ് പേർക്ക് പരിക്കേറ്റു.  


കൊവ്വൽപള്ളി മന്ന്യോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്തെ പരേതനായ മാടമ്പില്ലത്ത് അബൂബക്കറിന്റെ ഭാര്യ ആണ് നഫീസ.

മകൾ സജ്ന 40, മകൻ അബ്ദുൾ റഹീം 32,റഹീമിൻ്റെ ഭാര്യ നഫീസത്ത് സഫാന 24 , ഇവരുടെ മകൾ ഖദീജ 3, മകൻ ഷിനാജിൻ്റെ ഭാര്യ സബീറ 25 മകൻ യുവാൻ മുഹമ്മദ് 5 എന്നിവർക്കാണ് പരിക്കേറ്റത്. അസുഖത്തെ തുടർന്ന് സജ്നയെ മംഗലാപുരം ആശ്വപതിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. റഹീം ആണ് കാറോടിച്ചിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം . നഫീസയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.മംഗളൂരു ആശുപത്രിയിൽ ഇവർ ചികിത്സ തേടി.വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടു നിന്ന് ബന്ധുക്കൾ മംഗളൂരുവിലെത്തി.ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് ഇൻസ്പെക്ടർ


കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി. ചിത്താരി വാണിയംപാറയാണ് നഫീസയുടെ സ്വന്തം വീട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ