അബുദാബി:സൗഹൃദ കൂട്ടായ്മയായ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മ്മ പത്താം വാർഷിക ആഘോഷം സംഘടിപ്പിച്ചു,അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ജനബാഹുല്യം കൊണ്ട് ശ്രദ്ധയാകർഷിച്ചു,
ചടങ്ങ് അബുദാബി കാസ്രോട്ടാർ കൂട്ടായ്മ്മ ചെയർമാനും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും ആയ ഡോ:അബൂബക്കർ കുറ്റിക്കോൽ ഉത്ഘാടനം ചെയ്തു,അബൂദാബി പോലീസ് മേജർ സാലിഹ് ഇസ്മായിൽ അൽ ഹമാദി,മേജർ ഖൈസ് സാലഹ് അൽജുനൈബി,
സംസ്ഥാന കെഎംസിസി പ്രസിഡന്റ് ശുക്കൂർ കല്ലിങ്കൽ ,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ,മദീന സായിദ് ലുലു പിആർഒ അഷ്‌റഫ് ലുലു,കെഎംസിസി നേതാക്കളായ അനീസ് മാങ്ങാട്,ഉമ്പു ഹാജി,അഷ്‌റഫ് പികെ,അസീസ് പെർമുഡ,
റാഷിദ് എടത്തോട്,വേൾഡ് ഓഫ് ഹാപ്പിനെസ്സ് അംഗം നഈമ അഹമദ്,ലുലു മാൾ ജനറൽ മാനേജർ ഗഫൂർ എന്നിവർ മുഖ്യ അതിഥികളായിരുന്നു,
കാസ്രോട്ടാർ കൂട്ടായിമയുടെ സഹകാരികളെ ചടങ്ങിൽ ആദരിച്ചു,മാധ്യമ പ്രവർത്തകൻ എബി കുട്ടിയാനം തയ്യാറാക്കിയ അബൂദാബി കാസ്രോട്ടാറുടെ കഴിഞ്ഞ കാലം ഡോക്യുമെന്ററി നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർഷിപ്പിച്ചു,തുടർന്ന് ഇന്ത്യൻ ഐഡിയൽ വിജയി യുംന അജിനും സംഘവും നയിച്ച ഗാന സന്ധ്യ പത്താം വാർഷികാഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി,കൂട്ടായിമയുടെ ബോർഡ് വൈസ് ചെയർമാൻമാരായ അബ്ദുൽ ലത്തീഫ് ഡി പി എച്ച്,ശരീഫ് കോളിയാട്,ഖാദർ ബേക്കൽ, വർക്കിംഗ് സെക്രട്ടറി ഗരീബ് നവാസ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു,അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ രാഷ്ട്രീയ,മത സംഘടനകളുടേതോ അല്ലാതെ ഒരു സൗഹൃദ കൂട്ടായ്മ്മ നടത്തിയ പത്താം വാർഷികാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചതായി അഭിപ്രായപ്പെട്ടു,അബുദാബി കാസ്രോട്ടാർ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മ്മ ആക്ടിങ് ജനറൽ സെക്രട്ടറി ശമീർ താജ് സ്വാഗതവും ട്രെഷറർ സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.
0 Comments