ബേക്കൽ: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ബേക്കലിൽ സംഘടിപ്പിക്കുന്ന 'ഖൽബിലെ ബേക്കൽ'ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ.അധ്യക്ഷനായി.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ.,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ ഷാനവാസ് പാദൂർ, ചലച്ചിത്ര താരം കൈലാഷ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം. കുമാരൻ, മുന്‍.എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍,എം. മനു, സി.ജെ സജിത്ത്, ഗോൾഡൻ അബ്ദുൾ റഹ്മാൻ ,കെ.സജിത് കുമാർ (ജനറൽ മാനേജർ, ജില്ലാ വ്യവസായകേന്ദ്രം), ഷിജിൻ പറമ്പത്ത് , കെ.കെ. അബ്ദുൾ ലത്തീഫ് , എസ്.ശ്യാമലക്ഷ്‌മി (സെക്രട്ടറി ജില്ലാ പഞ്ചായത്ത് ) എന്നിവര്‍ സംസാരിച്ചു. വിവധ മേഖലകളില്‍ തിളങ്ങിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് (പ്രസിഡൻ്റ എം. ലക്ഷ്‌മി, ടി.എ.നിസാർ (മാനേജിങ് ഡയറക്ടർ കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യുഷന്‍ ), രതീഷ് പിലിക്കോട്, ആയിഷ ഫസലുൽ റഹ്മാൻ, ആയിഷത്ത് നിദ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബിബാലകൃഷ്ണൻ സ്വാഗതവും സബരീഷ് നന്ദിയും പറഞ്ഞു.
0 Comments