അടുത്ത മാസം വിവാഹിതനാകേണ്ട യുവാവ് തൂങ്ങി മരിച്ചു

അടുത്ത മാസം വിവാഹിതനാകേണ്ട യുവാവ് തൂങ്ങി മരിച്ചു




ഫെബ്രുവരി രണ്ടിനു വിവാഹത്തിനു വീട്ടുകാരും ബന്ധുക്കളും തയ്യാറെടുത്തു കൊണ്ടിരിക്കെ പ്രതിശ്രുത വരന്‍ വീട്ടിനു മുന്നില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയിലെ അജിത്കുമാര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. പിതാവ് തനിയപ്പയും കുടുംബാംഗങ്ങളും കല്യാണവുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നുവെന്നു പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞുടനെ നാട്ടുകാരെത്തി ഇയാളെ മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിനു മുമ്പു പ്രതിശ്രുത വധുവുമായി അജിത് കുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. മജ്ബയില്‍ സഹകരണ ബാങ്കിന്റെ ഉപ്പള ശാഖ വാച്ച്മാനാണ് അജിത് കുമാര്‍. മാതാവ് സുശീല നേരത്തെ മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: ജിത് കുമാര്‍, ഹേമന്ത്, വിദ്യാശ്രീ, വീണ. മൃതദേഹം മംഗ്‌ളൂരു ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments