ബേക്കൽ: ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഖൽബിലെ ബേക്കൽ ഹാപ്പിനെസ്സ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ ടൂറിസം ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂറിൻ്റെ അദ്ധ്യക്ഷതയിൽ സ്പോർട്സ്,വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽ വേ മന്ത്രി വി അബ്ദുൾ റഹിമാൻ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ശകുന്തള മെമ്പർ ശൈലജ ഭട്ട് , BRDC എം.ഡി ഷിജിൻ പറമ്പത്ത്, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ, RT മിഷൻ കോർഡിനേറ്റർ ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീ യാത്രികരുടെ വർത്തമാനത്തിൽ ഗീതു മോഹൻദാസ്, അഡ്വ. ആശാലത, പി.സി സുബൈദ, ബീന സിപി,മല്ലിക ഗോപാലൻ എന്നിവർ ചർച്ച നയിച്ചു.
ടൂറിസം സെമിനാറുകൾ ഉത്തരവാദിഞ്ഞ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ. ഒ K രൂപേഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ ടൂറിസം കാസർകോട് ജി.ശ്രീകുമാർ, ഡോ.സിന്ധു ജോസഫ് കൈകാര്യം ചെയ്തു.
ജില്ലാ പഞ്ചായത്ത് മികച്ച ടൂറിസം സംരഭകനുള്ള പുരസ്കാരം ക്യൂ.എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.കെ.ലത്തീഫിന് മന്ത്രി വി അബ്ദുൾ റഹിമാൻ സമ്മാനിച്ചു.
0 Comments