മൂന്നുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

മൂന്നുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

 


മലപ്പുറം പുല്‍പ്പറ്റയ്ക്ക് സമീപം ഒളമതിലില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ തൂങ്ങിമരിച്ചു. ഒളമതില്‍ സ്വദേശിനി മിനി(45)ആണ് മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്.

മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments