നീലേശ്വരം: മാതാവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 15 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറും കുറ്റിക്കോല്‍, പയ്യങ്ങാനം സ്വദേശിയുമായ പി. രാജ (42)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ വിഷ്ണുപ്രസാദും സംഘവും പയ്യങ്ങാനത്തെ വീട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.
2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയും മാതാവും നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നാണ് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. മാതാവ് മറ്റൊരു സീറ്റിലാണ് ഇരുന്നിരുന്നത്. കുട്ടി ഇരുന്ന സീറ്റിലെത്തിയാണ് പീഡിപ്പിച്ചതെന്നു പറയുന്നു. കുട്ടി പഠനത്തില്‍ നിന്നു പിന്നോട്ടു പോയപ്പോള്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായതും പൊലീസില്‍ പരാതി നല്‍കിയതും.
0 Comments