കാസർകോട്: ഭാര്യയുടെ കഴുത്ത് ഞെരിച്ച് നരഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഹനീഫ (40)യെ ആണ് മേല്‍പ്പറമ്പ് എസ്‌ഐ കെ. വേലായുധന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ഭാര്യ സൈഫുന്നീസ (38)യുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഭര്‍തൃശല്യം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയതിനെ തുടര്‍ന്നാണ് സൈഫുന്നീസയെ കഴുത്തിനു പിടിച്ചു ഞെരിച്ചതെന്നു പൊലീസ് പറഞ്ഞു. ഭര്‍തൃപീഡനം സംബന്ധിച്ച് സൈഫുന്നീസ നേരത്തെയും പരാതി പറഞ്ഞിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
0 Comments