കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു



കാഞ്ഞങ്ങാട്:  കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ സഹപ്രവർത്തകന്റെ  കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീമിന്റെ  തുക കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് ഓഫിസിൽ വെച്ച്  കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാഞ്ഞങ്ങാട്  മണ്ഡലം  മുസ്ലിം ലീഗ് പ്രസിഡന്റ്  ബഷിർ വെള്ളിക്കോത്തിന് കൈമാറി. 


കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്  കല്ലട്ര മാഹിൻ ഹാജി   ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മണ്ഡലം  പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി  കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി ഹനീഫ പാലായി സ്വാഗതം ആശംസിച്ച പരിപാടിയിൽ  കുവൈത്ത് കെ എം സി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കരിം ചിത്താരി എക്സിക്യൂട്ടിവ് അംഗംങ്ങളായ  പി എ നാസർ  ആവിക്കൽ മുഹമ്മദ്, ഷക്കൂർ ഹാജി കുവൈത്ത് കെ എം സി സി ഉദുമ മണ്ടലം ജനറൽസെക്രട്ടറി  റസാഖ് ചെമ്മനാട് വൈ പ്രസിഡൻ്റെ മുസ്തഫ ചെമ്മനാട്  മുസ്ലിം ലീഗ് ജില്ലാ വൈ പ്രസിഡണ്ട് അഡ്വ : എൻ എ ഖാലിദ്, എം പി ജാഫർ,  മണ്ഡലം  സെക്രട്ടറി കെ കെ ബദുറുദ്ധീൻ, എ ഹമീദ് ഹാജി,  മുഹമ്മദ് കുഞ്ഞി ബദരിയ നഗർ, എ പി ഉമ്മർ, മുസ്തഫ തായനൂർ , പി എം ഫാറുഖ് ഹാജി,  തെരുവത്ത് മുസ ഹാജി, തായൽ അന്തുമായി ഹാജി, എം എസ് ഹമീദ് ഹാജി,  സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി,  ടി. അന്തുമാൻ  ഹമീദ് ചേരക്കാടത്ത്, നദീർ കൊത്തിക്കാൽ ,ഷംസുദ്ധീൻ ആവിയിൽ പാലാട്ട് ഇബ്രാഹിം ,പി എം ഫൈസൽ, ഉസ്മാൻ ഖലീജ്  സി കെ റഹ്മത്തുള്ള   ജംഷീദ് ചിത്താരി ഖദീജ ഹമീദ് ഷീബ ഉമ്മർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments