ബേക്കൽ ബീച്ച് പാർക്കിൽ രാത്രി പ്രവേശനം സൗജന്യം

ബേക്കൽ ബീച്ച് പാർക്കിൽ രാത്രി പ്രവേശനം സൗജന്യം




ബേക്കൽ : ജില്ലയിൽ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഫെബ്രുവരി 1 മുതൽ 28 വരെ രാത്രി ഏഴ് മണി മുതൽ 9.30 വരെ പ്രവേശന ഫീസ് സൗജന്യമാക്കിയതായി ബീച്ച് പാർക്കധികൃതർ അറിയിച്ചു. രാത്രി 10.30 വരെ പാർക്ക് തുറന്ന് പ്രവർത്തിക്കും.ഭക്ഷണ സ്റ്റാളുകൾ, റെസ്റ്റോൻ്റ്, സാഹസിക വിനോദങ്ങൾ, അമ്യൂസ് മെൻ്റ് എന്നിവ രാത്രിയിലും പ്രവർത്തിക്കുന്നതായിരിക്കും.പാർക്കിനകത്ത് ലൈറ്റുകളും, CCTV ക്യാമറകളും, ആവശ്യമുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമാണ് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമാസത്തേക്ക് പാർക്കിംഗ് ഫീസ് ഒഴികെ രാത്രിയിലെ  പ്രവേശനം സൗജന്യമാക്കിയത് .

Post a Comment

0 Comments