വൺ മില്യൺ ഖുർആൻ ലേണേഴ്സ് ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

വൺ മില്യൺ ഖുർആൻ ലേണേഴ്സ് ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു



 കോഴിക്കോട് | പത്ത് ലക്ഷം പുതിയ ഖുർആൻ പഠിതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി വികസിപ്പിച്ച ഖുർആൻ ട്യൂട്ടർ ആപ്പിന്റെ പ്രചരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.കോഴിക്കോട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്,മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുസലാം എന്നിവർ സംയുക്തമായാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

 ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി  എഐ ടൂളുകളുടെ സഹായത്തോടെ ഖുർആൻ പാരായണം സുഗമമായി പഠിക്കാൻ അവസരം ഒരുക്കുന്നതാണ് ആപ്പ്. ഒരു അധ്യാപകന്റെ സഹായമില്ലാതെ തന്നെ  ലോകത്തിന്റെ ഏത് കോണിൽ നിന്നും എപ്പോഴും ആർക്കും ഖുർആൻ പാരായണം വളരെ ലളിതമായി പഠിക്കാം എന്ന് അധികൃതർ പറഞ്ഞു.

 2025 ഫെബ്രുവരി 15ന് Qurantutor.ai  ആപ്പ് പഠിതാക്കളിൽ എത്തും.

Post a Comment

0 Comments