ചൊവ്വാഴ്ച, ഫെബ്രുവരി 04, 2025



കാഞ്ഞങ്ങാട്:  പ്രസവിച്ച ഉടനെ നവജാത ശിശു മരിച്ചു. അമിതമായ രക്തസ്രാവത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മാതാവും മരണത്തിനു കീഴടങ്ങി. പള്ളിക്കര, ചേറ്റുകുണ്ട്, കീക്കാനിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപ (30)യും കുഞ്ഞുമാണ് മരണപ്പെട്ടത്. രണ്ടാമത്തെ പ്രസവത്തിനായി ദീപയെ തിങ്കളാഴ്ച വൈകുന്നേരമാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ പ്രസവിക്കുകയും ചെയ്തു. പ്രസവത്തിനിടയില്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. അമിത രക്തസ്രാവം അനുഭവപ്പെട്ട ദീപയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും രാത്രിയോടെ മരണപ്പെട്ടു. വിവരമറിഞ്ഞ് ഭര്‍ത്താവ് സാഗര്‍ ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സായ ഏക മകളാണ്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ