ഉപ്പള: സെലെക്ടഡ് മണ്ണംകുഴി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടർ ആം ഡേ നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 മണിക്ക് കർണാടക സ്‌പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി 6 ലക്ഷം ക്യാഷ് പ്രൈസും രണ്ടാം സമ്മാനമായി 3 ലക്ഷം ക്യാഷ് പ്രൈസും വിജയിക്കുന്ന ടീം ഉടമസ്ഥന് ബുള്ളറ്റ് ബൈക്കും, ലക്കി ടീം ഉടമസ്ഥനു ജൂപിറ്റർ സ്‌കൂട്ടർ അടക്കം നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്ത് കിടക്കുന്നത്. കേരള അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിലെ ഏറ്റവും വലിയ സമ്മാനമാണിതെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹനീഫ് ഉമ്മാങ്ക അറിയിച്ചു.
0 Comments