കാഞ്ഞങ്ങാട്: തിരക്കേറിയ ആധുനിക ലോകത്ത് പലതരം പ്രശ്നങ്ങളാൽ മാനസിക സമ്മർദം അനുഭവിക്കുന്നവർ ഏറെയാണ്. അത്തരം പ്രശ്നങ്ങൾക്ക് യഥാ സമയം പരിഹാരമുണ്ടായാൽ നിത്യ ജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കാം.
അത്തരം പ്രശ്നങ്ങളിൽ കൈത്താങ്ങായി മൻസൂർ ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗം നാളെ 05-02-2025 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് പാലക്കിയുടെ സാന്നിധ്യത്തിൽ പ്രഗത്ഭ സിനിമാ താരവും കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് DySP യുമായ സിബി തോമസ് ഉത്ഘാടനം ചെയ്യുന്നു.
സൈക്യാട്രിയിൽ പ്രത്യേക പരിശീലനം നേടിയ പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോക്ടർ സണ്ണി മാത്യൂ വിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് സമഗ്രമായ മാനസികാരോഗ്യ സംരക്ഷണം നൽകുന്നതിനായി ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
0 Comments