ബേക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. ബേക്കൽ ബീച്ചിലെ തൊഴിലാളികളായ മുർഷിദാബാദ് റാണി നഗർ സ്വദേശി റോഷൻ റായി(19), കുമ്പഡാജെ മവ്വാർ സ്വദേശി വി സുന്ദരൻ(48) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. മംഗളൂരു ചെന്നൈ മെയിൽ എക്സ്പ്രസ് ബേക്കൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഫ്ലാറ്റ്ഫോമിന്റെ അവസാനഭാഗത്തുനിന്ന് ഇവർ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞെങ്കിലും ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല. മദ്യപിച്ചാണ് ഇരുവരും ആക്രമണം നടത്തിയത്. ഇരുവരെയും ബേക്കൽ പൊലീസ് എത്തി പിടികൂടി. പ്രതികളെ റിമാൻഡ് ചെയ്തു.
1 Comments
Valla muslim name ayirunnenkil ipo police story akiyene matte bandhan maricha bandhan adutha lakshyam. How ithipo madya lahari wooow
ReplyDelete