കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ മാനസീക രോഗ ചികിത്സ യൂണിറ്റും കൗണ്‍സിലിംഗ് യൂണിറ്റും ആരംഭിച്ചു. പ്രശസ്ത മാനസീക രോഗ വിദഗ്ധന്‍ ഡോ സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് എല്ലാ ദിവസവും ചികിത്സ ലഭ്യമാക്കും. തിങ്കള്‍, ബുധന്‍ ,വെള്ളി ദിവസങ്ങളില്‍ രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് പ്രവര്‍ത്തന സമയം. മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ സി കുഞ്ഞഹമ്മദ് പാലക്കിയുടെ സാനിധ്യത്തില്‍ പ്രശസ്ത സിനിമ താരവും ഡി വൈ എസ് പിയുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു.
ഡോ സണ്ണി മാത്യു, കുഞ്ഞബ്ദുള്ള പാലക്കി, എ ഹമീദ് ഹാജി, ഡോ ഗിരീഷ്, ഡോ അബ്ദുല്‍ കരീം, ഹംസ പാലക്കി ,ഡോ നമിത ,ഡോ ബഷീര്‍ അബ്ദുള്ള, ഡോ ഫജാസ്, അന്‍വര്‍ ഹസ്സന്‍, ഹാറൂണ്‍ ചിത്താരി, ഫൈസല്‍ അതിഞ്ഞാല്‍ എന്നിവര്‍ സംസാരിച്ചു. മാനേജിങ് ഡയരക്ടര്‍ സി ശംസുദ്ധീന്‍ പാലക്കി സ്വാഗതവും ഡയരക്ടര്‍ ഖാലിദ് പാലക്കി നന്ദിയും പറഞ്ഞു.
0 Comments