ബേക്കൽ കോട്ടക്കകത്ത് ചെങ്കല്ല് പാതയുടെ നിർമ്മാണവും കോട്ടക്ക് പുറത്തെ മതിലിൻ്റെ സംരക്ഷണ പ്രവർത്തിയും തുടങ്ങി കേന്ദ്ര പുരാവസ്ഥു വകുപ്പ്

ബേക്കൽ കോട്ടക്കകത്ത് ചെങ്കല്ല് പാതയുടെ നിർമ്മാണവും കോട്ടക്ക് പുറത്തെ മതിലിൻ്റെ സംരക്ഷണ പ്രവർത്തിയും തുടങ്ങി കേന്ദ്ര പുരാവസ്ഥു വകുപ്പ്



ബേക്കൽ: ബേക്കൽ കോട്ടക്കകത്ത് 350 മീറ്റർ നീളത്തിൽ ചെങ്കല്ല് പാകി നട പാതകൾ ഒരുക്കുന്നതോടൊപ്പം കോട്ടക്ക് പുറത്ത് ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതിലിൻ്റെ സംരക്ഷണ പ്രവർത്തിയും തുടങ്ങി കേന്ദ്ര പുരാവസ്ഥു വകുപ്പ് തൃശൂർ സർക്കിൾ . സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് K രാമകൃഷ്ണ റെഡ്ഢിയുടെ നേതൃത്വത്തിൽ ബേക്കൽ കോട്ടയിയുടെ ചുമതലയുള്ള കൺസർവേറ്റീവ് അസിസ്റ്റൻ്റ് ഷാജുവിൻ്റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ നടക്കുന്നത്. 


40 ഏക്കിറിലായി പരന്ന് കിടക്കുന്ന ബേക്കൽ കോട്ടയിൽ കോട്ട മതിലിൽ 14 കൊത്തളങ്ങളും,കോട്ടയുടെ മുൻഭാഗത്ത്  രണ്ടും, കടൽ ഭാഗത്ത് സൺസെറ്റ് പോയിൻ്റിലെ ഒന്നും ഗുളികൻ കല്ലിനടുത്ത് ഒന്നും കോട്ടക്കകത്ത് നിരീക്ഷണഗോപുരവും മറ്റ് രണ്ട് കൊത്തളങ്ങളും അടക്കം 21 കൊത്തളങ്ങളാണുള്ളത്. 


ഇതോടെ കോട്ടക്കകത്ത് നടപ്പാത ഇല്ലാതിരുന്ന രണ്ട് കൊത്തളങ്ങളിൽ കൂടി സന്ദർൾകർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.അതോടൊപ്പം കോട്ടക്കകത്തെ ശൗചാലയത്തിലേക്ക് പോവാനുമാണ് ഇപ്പോൾ ചെങ്കല്ല് പാത നിർമ്മിച്ച് വരുന്നത്.കൊയിലാണ്ടിയിലെ പ്രകാശൻ മേസ്ത്രിയും 10 ഓളം തൊഴിലാളികളുമാണ് ചെങ്കല്ല് പാത നിർമ്മിക്കുന്നത്.


ബേക്കൽ കോട്ടയുടെ ചുറ്റു മതിലിനടുപ്പിച്ച് കൊത്തളങ്ങളിലേക്ക് പ്രവേശിക്കാൻ പുരാവസ്തു വകുപ്പ് മുമ്പ് നിർമ്മിച്ച ചെങ്കല്ല് പാകിയ 1200 മീറ്റർ നടപ്പാതയാണുള്ളത്.ഈ വർഷം തുടക്കത്തിൽ നിർമ്മിച്ച 150 മീറ്റർ നടപ്പാതയും കൂട്ടി ഇപ്പോൾ നിർമ്മിക്കുന്ന 350 മീറ്റർ നടപ്പാതയും കൂട്ടി കോട്ടക്കകത്ത്  ഏകദേശം രണ്ട് കിലോമീറ്റർ ചെങ്കല്ല് പാകിയ നടപ്പാതയാണുണ്ടാവുക.


ബേക്കൽ കോട്ടയുടെ മുൻ വശം ടിക്കറ്റ് കൗണ്ടറിനടുത്തായി എൽ ആതൃതിയിൽ സ്ഥിതി ചെയ്യുന്ന മതിലിൻ്റെ കല്ലിന് മുകളിലെ മണ്ണ് മാറ്റി ശാസ്ത്രീയമായി പുനർ സൃഷ്ടിച്ച്  സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര പൂരാവസ്ഥു വകുപ്പ് തൃശൂർ സർക്കിൾ എസ്കവേഷൻ ഡയറക്ടറും ഡപ്പ്യൂട്ടി സുപ്രണ്ടുമായ കണ്ണൻ സി.യുടെ മേൽനോട്ടത്തിൽ 3 റിസേർച്ച് അസിസ്റ്റൻ്റുമാർ നടത്തി വരുന്നു.മതിൽ സംരക്ഷിച്ച ശേഷം പൊളിഞ്ഞ് പോയ ഭാഗങ്ങൾ പുനർ സൃഷ്ടിക്കും.


ബേക്കൽ കോട്ടക്കകത്തുള്ള കേരള ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള നാശത്തിൻ്റെ വക്കിലെത്തിയ ടൂറിസ്റ്റ് ബംഗ്ലാവ് കേന്ദ്ര പുരാവസ്തു വകുപ്പിന് വിട്ട് തരാൻ സർക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും വിട്ട് കിട്ട് കിട്ടിയാൽ അത് സംരക്ഷിച്ച് സന്ദർഷകർക്ക് വേണ്ടി തുറന്ന് പ്രവർത്തിപ്പിക്കത്തിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.


Post a Comment

0 Comments