മടിക്കൈ കന്നാടം ഉറൂസ് - മൻസൂർ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മടിക്കൈ കന്നാടം ഉറൂസ് - മൻസൂർ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി



കാഞ്ഞങ്ങാട്: മടിക്കൈ കന്നാടം മഖാം  ഉറൂസിനോടനുബന്ധിച്ചു മൻസൂർ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് മൻസൂർ ഹോസ്പിറ്റൽ ചെയർമാനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ സി കുഞ്ഞാമദ് പാലക്കി ഉത്ഘാടനം ചെയ്തു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ് സി പാലക്കി ഡോക്ടർമാരെയും ഡിപ്പാർട്മെന്റുകളെയും പരിചയപ്പെടുത്തി. മടിക്കൈ കന്നാടം ജമാഅത്ത് പ്രസിഡന്റ് എൻജിനീയർ ഷെരീഫ് അധ്യക്ഷം വഹിച്ചു. ലത്തീഫ് കന്നാടം, ഷംസു ഹാജി, സി മൊയ്‌ദു, സക്കീർ കന്നാടം, മറ്റു ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മൻസൂർ ഹോസ്പിറ്റലിലെ ഇ എൻ ടി സർജൻ ഡോ. അഹ്മദ് ജൽവ, ഓർത്തോ സർജൻ ഡോ. ഫർഹാൻ ബുഖാരി, ശിശു ചികിത്സാ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ഫജാസ്, എമർജസി മെഡിക്കൽ ഓഫീസർ ഡോ. ഹയാഷ്‌ റഹ്‌മാൻ, ഫിസിയോതെറാപിസ്റ്റ് നിർമൽ ജോസ്, തുഷാര, മൻസൂർ ഹോസ്പ്പിറ്റലിലെ നഴ്‌സിംഗ് സ്റ്റാഫ് സുധ, സൗമ്യ, റഹീബ, മശ്‌ഹൂറ, മെഹ്‌റൂഫ എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി. ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്യാമ്പിൽ പങ്കെടുത്ത രോഗികളിൽ തുടർ ചികിത്സ ആവശ്യമായ രോഗികൾക്ക് അർഹമായ പരിഗണന നൽകുമെന്നും മൻസൂർ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു

Post a Comment

0 Comments