കാഞ്ഞങ്ങാട്: ഗവ. മാപ്പിള എൽ പി സ്കൂൾ അജാനൂർ അതിഞ്ഞാൽ 98ാം വാർഷികാഘോഷവും, യാത്രയയപ്പും ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാർ കെ. കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു ഡോക്ടർ ഫയാസ് ഇബ്രാഹിം മുഖ്യ അതിഥിയായി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക അജിത ടീച്ചർക്ക് ചടങ്ങിൽ വച്ച് ഉപഹാരം നൽകി യാത്രയയപ്പ് നൽകി. വ്യാപാര രംഗത്ത് 60 വർഷം പൂർത്തീകരിച്ച പൂർവ്വ വിദ്യാർത്ഥി പി എം ഹസൻ ഹാജിക്കുള്ള ആദരവും ചടങ്ങിൽ വച്ച് നടന്നു. സീനിയർ അസിസ്റ്റന്റ് ബിന്ദു സി വി റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർ സി എച്ച് ഹംസ, തെരുവത്ത് മൂസ ഹാജി, എം ഹമീദ് ഹാജി, പി എം ഫൈസൽ, സി എച്ച് സുലൈമാൻ, ഹമീദ് ചേരക്കാട്, അബ്ദുൽ കരീം പി, പി കെ കണ്ണൻ, സി കെ നാസർ, റസാഖ് കൊളവയൽ, മുസ്തഫ കൊളവയൽ, പി വി സെയ്തു ഹാജി, സെറീന യൂസഫ്, നജ്മ , എന്നിവർ പ്രസംഗിച്ചു . പി ടി എ പ്രസിഡന്റ് ഷബീർ ഹസ്സൻ സ്വാഗതവും, പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു.
0 Comments