കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ നൂർ റമദാൻ സെയിൽ ദിനങ്ങൾക്ക് തുടക്കമായി

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ നൂർ റമദാൻ സെയിൽ ദിനങ്ങൾക്ക് തുടക്കമായി



 കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്തെ ഫാഷന്റെ പര്യായമായി മാറിയ ഇമ്മാനുവൽ സിൽക്സിൽ ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള നൂർ റമദാൻ സെയിലിന് ആരംഭമായി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം, വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളിൽ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങൾ. റംസാൻ ആഘോഷങ്ങൾക്ക് പകിട്ടേകുവാൻ ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫെസ്റ്റിവൽ കളക്ഷൻ. അതോടൊപ്പം കൈ നിറയെ സമ്മാനങ്ങളും വൻ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ദിനങ്ങളെ വർണ്ണാഭമാക്കാൻ ഏറ്റവും ട്രെൻഡി ലാച്ചകളുടെയും ഗൗണുകളുടെയും കുർത്തകളുടെയും കണ്ണഞ്ചപ്പിക്കുന്ന ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പിഞ്ചോമനകളുടെ ഫാഷൻ വസ്ത്രങ്ങൾക്ക് മിഴിവേകുവാൻ പുതുപുത്തൻ കളക്ഷൻസ്, ടീനേജിന്റെയും യൂത്തിന്റെയും ഫാഷൻ സങ്കല്പങ്ങൾക്ക് നിറം പകരുവാൻ മാർക്കറ്റിലെ ഏറ്റവും പുതിയ കളക്ഷൻസ് ഏറ്റവും ന്യായമായ വിലയിൽ കസ്റ്റമേഴ്സിനായി ഇമ്മാനുവൽ സിൽക്സിൽ ഒരുക്കിയിട്ടുണ്ട്. ആബാലവൃദ്ധ ജനങ്ങൾക്കും ഫാഷൻ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുന്ന ഷർട്ടുകളുടെയും ദോത്തികളുടെയും പാന്റുകളുടെയും വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങൾ ഇമ്മാനുവൽ സിൽക്സിൽ ലഭ്യമാണ്. ഓരോ കസ്റ്റമർക്കും അവരുടെ അഭിരുചിക്കും ഭാവനയ്ക്കും ഉതകുന്ന കളക്ഷൻ ആണ് ഇമ്മാനുവൽ ഒരുക്കുന്നത്. ജീവിതത്തിലെ ശ്രേഷ്ഠമായ ആഘോഷങ്ങൾ എന്നും ഓർമ്മിക്കുവാൻ അവയുടെ ഓരോ നിമിഷവും പൂർണമായും ആസ്വദിക്കണം.  ആഘോഷത്തിന്റെ ലഹരിയിൽ ലയിച്ചുചേരാൻ ഇമ്മാനുവൽ സിൽക്സ് റമദാൻ അപൂർവ്വ വസ്ത്ര ശ്രേണികൾ. ഈ ഫെസ്റ്റിവൽ ആഘോഷവേളയിലേക്ക് എല്ലാ മാന്യ കസ്റ്റമേഴ്സിനെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. നൂർ റമദാൻ സെയിലിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗൺ ജുമാ മസ്ജിദിലെ ഇമാം ആസിഫ് ദാരിമി അൽ അസ്ഹരി നിർവഹിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് സി. കെ. ആസിഫ്, സി.പി. ഫൈസൽ, മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ്, എം. ശശിധരൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments