കാഞ്ഞങ്ങാട് : അതിഞ്ഞാൽ കോയാപ്പള്ളി ജെ എസ് ബി തഹ്ഫീളുൽ ഖുർആൻ കോളേജ് 4ാം വാർഷികവും സനദ്‌ദാന സമ്മേളനവും 2025 ഏപ്രിൽ 12 ,13 തീയ്യതികളിൽ നടക്കും. ഇതിനു വേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് തുറന്നു. കോയാപള്ളി പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു വൈസ് പ്രസിഡൻ്റ് ലീഗ് മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
കോയാപ്പള്ളി ഇമാം അബ്ദുൾ കരീം മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം എം മുഹമ്മദ് ഹാജി, മാട്ടുമ്മൽ ഹസ്സൻ ഹാജി,ആശിഖ് ഹന്ന, പി വി മുഹമ്മദ് കുഞ്ഞി , മട്ടൻ കരീം ,ഷുക്കൂർ പി എം, ഹാഫിള് സവാദ് ബാഖവി, ഹസ്സൻ കുഞ്ഞി ഹാജി, ഷബീർ ഹസ്സൻ,ബഷീർ അജ്വവ , ബദറുദ്ധീൻ ,മുഹമ്മദ് എൽ , ഫായിസ് വി പി , മൊയ്തു സൺലൈറ്റ് തുടങ്ങിയവർ പ്രസംഗിച്ചു . സെക്രട്ടറി കരീം കെ നന്ദി പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരി (ന:മ ) നഗറിൽ വെച്ച് മഖ്ബറ സിയാറത്ത്, ഉദ്ഘാടന സമ്മേളനം , ഖുർആൻ സിമ്പോസിയം & ഖുർആൻ ടാലന്റ് ഷോ,ഉലമാ കോൺഫറൻസ് - ഫിഖ്ഹ് സെമിനാർ സാംസ്ക്കാരിക സമ്മേളനം (മത സൗഹാർദ്ദ, മതേതര, ഭരണഘടന സംരക്ഷണ) പ്രഭാഷണം, ഉമറാ - മഹല്ല് സാരഥി സംഗമം , ജെ എസ് ബി കുടുംബ സംഗമം,വെൽ വിഷർ മീറ്റ് , സാദാത്ത് സംഗമം, സമാപന ബിരുദദാന സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും
0 Comments