കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം ഇഫ്ത്താർ സംഗമം നടത്തി

കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം ഇഫ്ത്താർ സംഗമം നടത്തി



കുവൈത്ത്: കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം അബ്ബാസിയ എവർഗ്രീൻ ഹാളിൽ വെച്ച് ഇഫ്ത്താർ സംഗമം നടത്തി. സംഗമം പ്രസിഡണ്ട് ഹസ്സൻ ബല്ലയുടെ അദ്ധ്യക്ഷതയിൽ സീനിയർ നേതാവ് അപ്സര മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 54 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചും സംഘടന നടത്തുന്ന ജിവകാരുണ്യങ്ങളെ കുറിച്ചും അദ്ദേഹം വിശദികരിച്ചു. KMCC കാസർക്കോഡ് ജില്ല പ്രസിഡണ്ട് റസാഖ് അയ്യൂർ, KEA പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച്, കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ, സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഹമിദ് മധൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 

യുസഫ് കൊത്തിക്കാൽ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, മുഹമ്മദ് ഹദ്ദാദ്, അസ്ലം പരപ്പ, ഫർഹാൻ യുസഫ്, സത്താർ കൊളവയൽ, സമീർ ബദരിയാ, അഷ്റഫ് കുച്ചാണം, സുബൈർ കളളാർ, ഇഖ്ബാൽ കുശാൽ നഗർ, മഹ്റൂഫ്, ഷൂക്കൂർ പാലക്കി, സഫാജ്, കമറുദ്ധിൻ സി, നൗഷാദ് കള്ളാർ, യൂനുസ് അതിഞ്ഞാൽ, ഫവാസ് അതിഞ്ഞാൽ, സലിം കൊളവയൽ, മുഹമ്മദലി ബദരിയ എന്നിവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി. പി എ നാസർ സ്വാഗതവും കൺവീനർ സിറാജ് ചുള്ളിക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments