വെള്ളിയാഴ്‌ച, മാർച്ച് 14, 2025

റീൽസ് താരം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.

റോഡരികിൽ രക്തം വാർന്ന്


കിടക്കുന്നതാണ് ബസുകാർ കണ്ടത്.


തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്.


വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.


മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ