100 ഡയാലിസിസിനുള്ള ചിലവ് ഏറ്റെടുത്ത് സെന്റർ ചിത്താരിയിലെ സിംഗപ്പൂർ ഫാമിലി

100 ഡയാലിസിസിനുള്ള ചിലവ് ഏറ്റെടുത്ത് സെന്റർ ചിത്താരിയിലെ സിംഗപ്പൂർ ഫാമിലി





കാഞ്ഞങ്ങാട്: നിർധനരായ വൃക്കരോഗികൾക്ക്  സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ ചാലഞ്ചിൽ പങ്കാളിയായിരിക്കുകയാണ് സെന്റർ ചിത്താരിയിലെ പരേതനായ സിംഗപ്പൂർ കുഞ്ഞാമദിൻ്റെ മക്കൾ.  100 ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ചിലവ് ഏറ്റെടുത്താണ് കാരുണ്യത്തിന്‍റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് ഈ കുടുംബം. കഴിഞ്ഞ വർഷവും ഇവർ 100 ഡയാലിസിസിനുള്ള തുക നൽകിയിരുന്നു. 

ചിത്താരി ഡയാലിസിസ്  സെന്ററിൽ നടന്ന ചടങ്ങിൽ മക്കളായ ഹനീഫ പുതിയവളപ്പിൽ, നുഹ്മാൻ പുതിയവളപ്പിൽ എന്നിവർ ചേർന്ന് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് സൂപ്പി ബാഖവിക്ക് ചെക്ക് കൈമാറി. ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, ഡയാലിസിസ് സെന്റർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പി വി, കരീം സി .കെ , മുഹമ്മദ് ഷാഫി, നൗഷാദ് മുല്ല,  സമീർ എം എ, ഹാറൂൺ ചിത്താരി എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments