വ്‌ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം

വ്‌ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം



മലപ്പുറം: മഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വഴിക്കടവ് സ്വദേശി വ്‌ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പോലീസ് അറിയിച്ചു.



ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. മഞ്ചേരി മരത്താണിയില്‍ ഇന്നലെയാണ് ജുനൈദ് ഓടിച്ച ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്.


മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.

Post a Comment

0 Comments