പുഞ്ചാവി : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം(SYS) പുഞ്ചാവി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്ദുർഗ് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി ക്ലാസ്സിന് നേതൃത്വം നൽകി.കേരള മുസ്ലിം ജമാ അത്ത് യൂണിറ്റ് പ്രസിഡൻ്റ് സി. പി ഉബൈദ് ഹാജി പുഞ്ചാവി മഹല്ല് ജമാഅത്ത് പ്രവാസി കമ്മറ്റി ചെയർമാൻ കാദർ ഹാജി, ട്രഷറർ അന്തുമായി തോട്ടുമ്പുറം,സുന്നീ സെൻ്റർ ചെയർമാൻ മുഹമ്മദ് ഹാജി തോട്ടുമ്പുറം, ഡയറക്ടർ ബോർഡ് പ്രസിഡൻ്റ് അബുബക്കർ നദ് വി, മുസ്ലിം ജമാ അത്ത് കാഞ്ഞങ്ങാട് സർക്കിൾ സെക്രട്ടറി അബ്ദുസ്സലാം, പി.മുഹമ്മദ് ഹാജി , സി. പി ഹസൈനാർ, ഇ. കെ. കെ പടന്നക്കാട്,തുടങ്ങിയവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ തല കർഷക അവാർഡ് നേടിയ എൻ. പി ഹസൈനാറിനെ ചടങ്ങിൽ വെച്ച് പ്രദീപൻ കോതോളി ഉപഹാരം നൽകി അനുമോദിച്ചു. സലാം പുഞ്ചാവി സ്വാഗതവും അബുബക്കർ ഉസ്താദ് നന്ദിയും പറഞ്ഞു
0 Comments