അജാനൂർ : വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മതപഠന ക്ലാസും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മാണിക്കോത്ത് മടിയൻ മുബാറക്ക് കോമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് സി. കുഞ്ഞാമിന ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആയിഷ ഫർസാന പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളെ കുറിച്ച് സുരൈബ സുബൈർ (അകത്തളം ശുദ്ധമാക്കൽ),അൻസൂറ സി.എം ചിത്താരി (ദുആയുടെ മഹത്വങ്ങൾ ), നഫീസത്തുൽ മിസ്‌രിയ്യ കല്ലൂരാവി (നോമ്പിന്റെ പവിത്രത ) ക്ലാസിന് നേതൃത്വം നൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്, ദേശീയ കൗൺസിലർ എ. ഹമീദ് ഹാജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് ബദർ നഗർ, വാർഡ് സെക്രട്ടറി കരീം മൈത്രി, മജീദ് ലീഗ്,ഷക്കീല ബദറുദ്ധീൻ, മെമ്പർമാരായ രവീന്ദ്രൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ മറിയകുഞ്ഞി നന്ദിയും പറഞ്ഞു
0 Comments