15 കാരിയുടെയും യുവാവിന്റെയും മരണം: കൊലപാതകമാണോയെന്ന് അന്വേഷിക്കണം: ഹൈക്കോടതി

15 കാരിയുടെയും യുവാവിന്റെയും മരണം: കൊലപാതകമാണോയെന്ന് അന്വേഷിക്കണം: ഹൈക്കോടതി



കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണോയെന്ന് പരിശോധിക്കണം. ഒരാളുടേത് ആത്മഹത്യയും മറ്റൊരാളുടേത് കൊലപാതകമാണോയെന്നും അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 11ന് രാത്രിയിലാണ് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്തിരുന്നു. പൊലീസിനു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഇതിനിടയില്‍ മാര്‍ച്ച് ഒന്‍പതിനു നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയേയും നാട്ടുകാരനായ പ്രദീപ് (42)എന്ന ഓട്ടോ ഡ്രൈവറെയും അക്ക്വേഷ്യ കാട്ടിനകത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments