വെള്ളിയാഴ്‌ച, മാർച്ച് 21, 2025


കാഞ്ഞങ്ങാട്: പുതിയകോട്ട മഹല്ല് കബർസ്ഥാനിൽ കബർ കുഴിച്ച് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി മാറിയ സൗത്ത് ചിത്താരിയിലെ വിനോദ് താനത്തിങ്കാലിലെ ചിത്താരി സൗഹൃദ കൂട്ടായ്മ ആദരിച്ചു. വിനോദ് താനത്തിങ്കൽ തന്റെ സുഹൃത്ത് സലാമിനെ വിളിക്കുന്നു പള്ളിവളപ്പിൽ കബർകുഴിച്ചു കൊണ്ടിരിക്കയായിരുന്നു, സലാം നോമ്പുകാരനായി കബർ കുഴിക്കുന്നതിനുള്ള പ്രയാസം മനസ്സിലാക്കി വിനോദ് പള്ളി പറമ്പിൽ എത്തി കബർ കുഴിയിൽ അവരോടപ്പം ഏർപ്പെടുകയായിരുന്നു.  

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങിൽ ജമാഅത്ത് ഖത്തീബ് സൂപ്പി ബാഖവി വിനോദിനെ ഷാളണിയിച്ച് ഉപഹാര സമർപ്പണം നടത്തി. ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, ഇഫ്താർ കോഡിനേറ്റർ ശരീഫ് മിന്നാ, സുബൈർ ജപ്പാൻ, അബ്ദുള്ള യൂറോ, ജമാഅത്ത് ഭാരവാഹികളായ അബ്ദുള്ള വളപ്പിൽ, സി. പി. സുബൈർ, സി. കെ. കരീം, വാർഡ്‌ മെമ്പർ സി. കെ. ഇർഷാദ്, ജംഷീദ് കുന്നുമ്മൽ, ഹാറൂൺ ചിത്താരി, എ. കെ. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ