ചിത്താരി ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി ബടക്കൻ ഫാമിലി

ചിത്താരി ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി ബടക്കൻ ഫാമിലി




കാഞ്ഞങ്ങാട്: നിർധനരായ വൃക്കരോഗികൾക്ക്  സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ ചാലഞ്ചിൽ പങ്കാളിയായിരിക്കുകയാണ്  ചിത്താരിയിലെ ബടക്കൻ ഫാമിലി. അറുപത്  ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ചിലവ് ഏറ്റെടുത്താണ് ബടക്കൻ ഫാമിലി മാതൃകയായിയിരിക്കുന്നത്. 


ചിത്താരി ഡയാലിസിസ്  സെന്ററിൽ നടന്ന ചടങ്ങിൽ അൻവർ ബടക്കൻ,  ഫഹദ് ബടക്കൻ എന്നിവർ ചേർന്ന്  ഡയാലിസിസ് സെൻ്റെർ ചെയർമാൻ ഹബീബ് കുളിക്കാടിന് ചെക്ക്  കൈമാറി. ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, ഡയാലിസിസ് സെന്റർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പി വി, ബടക്കൻ ഫാമിലി മെമ്പർമാരായ നുഹ്മാൻ, ഹസ്സൻകുഞ്ഞി ചിത്താരി, റാഷിദ്, ജുനൈദ്, ഷക്കീബ്, ജംഷിദ് ചിത്താരി, ഖാലിദ് കുന്നുമ്മൽ, എകെ സുബൈർ  എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: ചിത്താരി ഡയാലിസിസ് സെന്ററിന് അറുപത് ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ തുകയുടെ ചെക്ക് ബടക്കൻ ഫാമിലി മെമ്പർമാർ ഡയാലിസിസ് സെന്റർ ചെയർമാൻ ഹബീബ് കുളിക്കാടിന് കൈമാറുന്നു.

Post a Comment

0 Comments