ശംസുൽ ഉലമ അവാർഡ് കെ.ടി. അബ്ദുല്ല ഫൈസിക്ക് സമ്മാനിച്ചു

ശംസുൽ ഉലമ അവാർഡ് കെ.ടി. അബ്ദുല്ല ഫൈസിക്ക് സമ്മാനിച്ചു







കാസർകോട്: SKSSF ജില്ലാ കമ്മിറ്റി ഈ വർഷം പ്രഖ്യാപിച്ച 'ശംസുൽ ഉലമ' അവാർഡ് സമസ്ത ജില്ലാ ട്രഷറർ കെ.ടി. അബ്ദുല്ല ഫൈസിക്ക് നൽകി. അണങ്കൂർയിൽ നടന്ന റമളാൻ പ്രഭാഷണ വേദിയിൽ സമസ്ത ജില്ലാ മുശാവറ വൈസ് പ്രസിഡന്റ് എം.എസ്. തങ്ങൾ മദനി അവാർഡ് നൽകി ആദരിച്ചു.


ജില്ലയിലെ ദീർഘകാല സമസ്ത പ്രവർത്തനതലങ്ങളിലും ദർസ് മേഖലകളിലും നടത്തിയ അപൂർവ സേവനങ്ങൾ പരിഗണിച്ചാണ് കെ.ടി. അബ്ദുല്ല ഫൈസി അവാർഡിന് അർഹനായത്. കഴിഞ്ഞ വർഷങ്ങളിൽ സമസ്തയുടെ പ്രവർത്തനത്തിൽ തിളങ്ങിയ ഉലമാക്കൾക്കും ഉമറാക്കൾക്കും ഈ അവാർഡ് നൽകി വരുകയാണ്.


മുൻ വർഷങ്ങളിൽ ഈ അവാർഡ് ലഭിച്ച പ്രമുഖരിൽ പള്ളിക്കര ഖാസി മർഹൂം പയ്യക്കി അബ്ദുൽ ഖാദിർ മുസ്ലിയാർ, മർഹും പൊറോപ്പാട് അബ്ദുള്ള മുസ്ലിയാർ, മർഹും ചിർത്തട്ടി ഹാജി അബൂബക്കർ മുസ്ലിയാർ, മർഹും ഇബ്രാഹിം ഫൈസി ജെഡിയാർ, മുഗു അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരുണ്ട്.

ഉമറാ വിഭാഗത്തിൽ മർഹും ചെർക്കളം അബ്ദുള്ള, മർഹും ഡോ. ഖത്തർ ഇബ്രാഹിം ഹാജി, ( SYS സംസ്ഥാന ട്രഷറർമർഹും മെട്രോ മുഹമ്മദ് ഹാജി, കെ.കെ. അബ്ദുല്ല ഹാജി (ഉദുമ) തുടങ്ങിയവരും ഈ ബഹുമതിക്ക് അർഹരായിട്ടുണ്ട് എന്ന് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും അറിയിച്ചു.


അവാർഡ് സമ്മാന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ് പരിചയപ്പെടുത്തി ' സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന, ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്ന, ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലംപാടി, സത്താർ ഹാജി അണങ്കൂർ, മുഹമ്മദ് കുഞ്ഞി തുരുത്തി, സമസ്ത ജില്ല മുശാവറ അംഗം ഹംസത്തു സഅദി ബോവിക്കാനം , ബഷീർ ദാരിമി തളങ്കര , അബ്ദു റസാഖ് അബ്റാരി , എം.എച്ച് അഷ്റഫ് തുടങ്ങിയ 

 പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments