ശനിയാഴ്‌ച, മാർച്ച് 29, 2025

 


അജാനൂർ: അതിഞ്ഞാൽ അരയാൽ ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ   റമളാൻ റിലീഫും,  റിച്ച് മൗണ്ട് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ലണ്ടനിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച സി ഖാലിദ് പാലക്കി യുടെ മകൾ സർഫാസ് സി കെ ക്ക്  അനുമോദനവും നൽകി. 


അരയാൽ ബ്രദേഴ്സ്  പ്രസിഡൻ്റ്  ഹമീദ് കെ മൗവ്വൽ  അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് സി ഐ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. 


അതിഞ്ഞാൽ മഹല്ല് ജമാഅത്ത് ഖത്തീബ് ടി ടി അബ്ദുൽ ഖാദർ അസ്ഹരി പ്രാർത്ഥന നടത്തി റിലീഫ് വിതരണത്തിൻ്റെ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി എം ഫാറൂഖ് ഹാജി ആമുഖ പ്രഭാഷണം  നടത്തി.



അതിഞ്ഞാൽ ജമാ അത്ത് പ്രസിഡൻ്റ് വി കെ അബ്ദുല്ല ഹാജി, തെരുവത്ത് മൂസ ഹാജി, ഡോക്ടർ അബൂബക്കർ, ഖാലിദ് സി പാലക്കി, നവാസ് കെ കെ കുവൈറ്റ്, ബി മുഹമ്മദ് ഹാജി, അഷറഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, ക്ലബ്ബ് ട്രഷറർ മട്ടൻ മൊയ്തീൻ കുഞ്ഞി,മട്ടൻ മുഹമ്മദ് കുഞ്ഞി, എലൈറ്റ് മൊയ്തീൻ കുഞ്ഞി,അഷ്റഫ് പി കെ, റമീസ് അഹമ്മദ്  അഷറഫ് ടി പി, റഫീഖ് കല്ലായി, ശിഹാബ് ടി പി, കരീം പി,ഹനീഫ മൗവ്വൽ, യൂസഫ് കോയപ്പള്ളി, അബ്ദുൽ ഖാദർ കണ്ണൂർ, ഗഫൂർ ഒമാൻ, റമീസ് വടക്കോറം തുടങ്ങിയവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ